കുടലിലെ കാന്‍സര്‍ പ്രതിരോധ മാര്‍ഗങ്ങള്‍

കാന്‍സര്‍ എന്ന വാക്കിനെ ഭയക്കാത്തവര്‍ ചുരു ക്കം. കുടലിലെ കാന്‍സര്‍ സര്‍വസാധാരണവും, എന്നാല്‍ എളുപ്പത്തില്‍ പ്രതിരോധിക്കാവുന്നതും ആയ ഒരു അര്‍ബുദമാകു ന്നു. കാന്‍സര്‍ സ്റ്റേജിന് അനേകം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കണ്ടെത്തി ഓപ്പറേഷന്‍ (ശസ്ത്രക്രിയ) കൂടാതെ ഇതിനെ നീക്കം ചെയ്യാം എന്നുള്ളതാണ് കുടല്‍ കാന്‍സറിന്‍റെ (colorectal cancer) ഏറ്റവും വലിയ സവിശേഷത.

പൊതുവെ കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ “എന്തൊക്കെയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍” എന്നാവും മിക്കവരും ചിന്തിച്ചു തുടങ്ങുക. എന്നാല്‍, വന്‍കുടലിന്‍റെ വലിപ്പവും വ്യാസവും മൂലം, ഭിത്തിയില്‍ വളരുന്ന മുഴകളൊന്നും പ്രാരംഭഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയില്ല – കാരണം, വളരെ വലിയ മുഴയാവുമ്പോള്‍ മാത്രമേ കുടലിന്‍റെയുള്ളില്‍ തടസ്സം അനുഭവപ്പെടുകയുള്ളൂ എന്നതു തന്നെ. മറ്റൊരു രോഗലക്ഷണം, ശോധനയില്‍ രക്തം പോവുക എന്നതാ ണ്. ഇതിനെ അവഗണിക്കുന്നവര്‍ ധാരാളം. അതുപോലെ തന്നെ അല്‍പ്പം രക്തം കണ്ടാല്‍ “സാരമില്ല, പൈല്‍സിന് ഒറ്റമൂലി കഴിച്ചാല്‍ മതി” എന്ന ഉപദേശവും സര്‍വസാധാരണയായി നമ്മുടെ നാട്ടില്‍ കിട്ടാറുണ്ട്. ഇങ്ങനെ കപട ചികിത്സയ്ക്കു പോയി കബളിപ്പിക്കപ്പെട്ടവരുടെ സംഖ്യ എണ്ണാവുന്നതിലും അധികം തന്നെ. ഇവരില്‍ പലര്‍ക്കും Rectal Cancer (മലാശയത്തിലെ) കാന്‍സര്‍ അല്ലെങ്കില്‍ Ulcerative Colitis ആവാം യഥാര്‍ത്ഥ രോഗം. ഇവ രണ്ടും കൃത്യസമയത്ത് കണ്ടുപിടിച്ചില്ലെങ്കില്‍ അപകടമുണ്ടാക്കാറുള്ള രോഗങ്ങളാണ്.

കുടല്‍ കാന്‍സറിന്‍റെ ലക്ഷണങ്ങല്‍

1. ലക്ഷണങ്ങള്‍ ഇല്ല (Silent).
2. ശോധനയില്‍ രക്തം കാണപ്പെടുക.
3. ശോധനയില്‍ സ്ഥിരമായി തടസ്സം അനുഭവപ്പെടുക.
4. അടിവയ റ്റില്‍ വേദന

എന്നാല്‍ ഈ ലക്ഷണങ്ങളുള്ള ഭൂരിപക്ഷം പേര്‍ക്കും കാന്‍സര്‍ ഉണ്ടാവണമെന്നില്ല.

ചുരുക്കം പറഞ്ഞാല്‍, ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതുവരെ കാത്തിരുന്നാല്‍ പലപ്പോഴും Late Stage-ല്‍ ആവും രോഗം കണ്ടെത്തുക. എന്നാല്‍, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് ഒരു Sigmoidoscopy അല്ലെങ്കില്‍ Colonoscopy പരിശോധന നടത്തേണ്ടതുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ, വലിയ മുഴ ആവു ന്നതിന് 5-15 വര്‍ഷം മുമ്പേതന്നെ Polyp-Stage ല്‍ ഇതിനെ കണ്ടെത്തി നിസ്സാരമായി നീക്കം ചെയ്യാന്‍ സാധിക്കും. സ്ക്രീനിംഗ് കൊളോണോ സ്കോപ്പി എന്ന ടെസ്റ്റ് മുഖേനയാണ് ഇതു സാധ്യമാവുന്നത്.

സ്ക്രീനിംഗ് എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത, നല്ല ആരോഗ്യമുള്ള അവസ്ഥയില്‍ രോഗപ്രതിരോധ ത്തിനു വേണ്ടി നടത്തുന്ന പരിശോധന എന്നര്‍ത്ഥം. ഉദാഹരണത്തിന്, സ്തനാര്‍ബുദം നേരത്തേ കണ്ടു പിടിക്കാന്‍ വേണ്ടി പൂര്‍ണ ആരോഗ്യമുള്ള സ്ത്രീകളില്‍ നടത്തുന്ന സ്ക്രീനിംഗ് മാമ്മോഗ്രാം, ഗര്‍ഭാശയമുഖ (Cervical Cancer) കാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടു പിടിക്കാന്‍ ചെയ്യുന്ന PAP SMEAR ഇവയൊക്കെയാണ്. വിദേശരാജ്യങ്ങളില്‍ സ്ക്രീനിംഗ് പരിശോധനകള്‍ കണിശമായും കൃത്യമായും ചെയ്തുവരുന്നു. ഇതുമൂലം അവിടങ്ങളിലെ കാന്‍സര്‍ നിരക്ക് നന്നേ കുറഞ്ഞിട്ടുണ്ട്. കാന്‍സര്‍ മാത്രമല്ല; കാന്‍സര്‍ മൂലമുള്ള മരണനിരക്കും ഇതുമൂലം ഇടിഞ്ഞിട്ടുണ്ട്. ഇപ്രകാരമുള്ള പുരോഗതി കൈവരിക്കാന്‍ വിദേശ രാജ്യങ്ങള്‍ക്കു സാധിച്ചത് അവര്‍ക്ക് പണമുണ്ടായത് കൊണ്ടോ, അത്യാധുനിക സാങ്കേതിക വിദ്യ ഉള്ളതു കൊണ്ടോ അല്ല. മറിച്ച്, അവരുടെ പുരോഗമനപരമായ നിലപാടു കൊണ്ടാണ്. രോഗം വന്നിട്ടു ചികിത്സിക്കു ന്നതിലും നല്ലത് വരാതെ നോക്കുന്നതാണ് എന്ന അറിവ് എല്ലാവര്‍ക്കുമുണ്ട്; അവര്‍ അത് പ്രാവര്‍ത്തികമാക്കുന്നു എന്നു മാത്രം. കുടല്‍ കാന്‍സര്‍ കണ്ടെത്താനുപയോഗിക്കുന്ന പ്രധാനപ്പെട്ട പരിശോധന – Colonoscopy ആണ്. (ലൈറ്റും ക്യാമറയും ഘടിപ്പിച്ച) ചെറുവിരലിന്‍റെയത്രയും വണ്ണമുള്ള, ഒരു റബ്ബര്‍ ട്യൂബ് പൂര്‍ണമായും കഴുകി വൃത്തിയാക്കിയ കുടലിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന ദൃശ്യങ്ങള്‍ Gastroenterologist doctor തല്‍സമയം ഒരു ടി.വി മോണിറ്റ റില്‍ വീക്ഷിക്കുകയും വേണ്ടിവന്നാല്‍ ചികിത്സാ നടപടികള്‍ അപ്പോള്‍ തന്നെ Colonoscope വഴി നടത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ചെറിയ ട്യൂമറുകളും പോളിപ്പുകളും നീക്കം ചെയ്യുക, വേണ്ടിവ ന്നാല്‍ കരിച്ചു കളയുക ഇതെല്ലാം വേദനയോ ശസ്ത്രക്രിയയോ കൂടാതെ ചെയ്യാന്‍ ഇന്നു സാധ്യമാണ്.

വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അതേ ഉപകരണങ്ങളും മരുന്നു കളും മാര്‍ഗരേഖകളും ഉപയോഗിച്ച് നമ്മുടെ നാട്ടില്‍ വളരെ നിസ്സാരമായ നിരക്കില്‍ ഈ പരിശോധന കള്‍ സുലഭമായി നടത്തിവ രുന്നു. സാമാന്യം നല്ല നിലവാരമുള്ള കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രി യില്‍ ഈ പരിശോധനയ്ക്ക് അമേരിക്കയെ അപേക്ഷിച്ച് അന്‍പതില്‍ ഒന്ന് ചിലവു മാത്രമേ ഈടാക്കുന്നുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ ചിലവ് ഇനിയും കുറയും. Colonoscope ചെയ്യുന്ന രീതി, തയ്യാറെടുപ്പ്, Comfort Level ഇപ്രകാരമുള്ള വിഷയങ്ങള്‍, ചെയ്യുന്ന ഡോക്ടറുമായി വിശദമായി സംസാരിക്കാവു ന്നതാണ്.

രോഗത്തോടും ചികിത്സ യോടുമുള്ള നിലപാടിനെ പ്പറ്റി പറയുമ്പോള്‍ ശ്രദ്ധ യില്‍ പെടുക പ്രധാനമായും “എന്തെങ്കിലും പ്രശ്നമു ണ്ടെങ്കില്‍ (ലക്ഷണങ്ങള്‍) നോക്കിയാല്‍ പോരേ?” എന്ന ചിന്താഗതിയാണ്. നാട്ടില്‍ മിക്ക രോഗി കള്‍ക്കും ഒരു നല്ല വിഭാഗം ഡോക്ടര്‍മാര്‍ക്കും ഈ നിലപാടു തന്നെയാണ് ഉള്ളത്.

കുടല്‍ കാന്‍സറിന്‍റെ കാര്യത്തിലെങ്കിലും ഈ നിലപാട് മാറ്റാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. അതിനുള്ള കാരണങ്ങള്‍ പറയട്ടെ.

1. ഭാരതത്തില്‍ കുടല്‍ കാന്‍സര്‍ പിടിപെടുന്നത് പ്രധാനമായും താരതമ്യേന ചെറുപ്പക്കാര്‍ക്കാണ്. അടു ത്തയിടെ മുംബൈയിലെ പ്രശസ്തമായ ടാറ്റാ മെമ്മോ റിയല്‍ ഹോസ്പിറ്റല്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, വന്‍കുടല്‍ കാന്‍സര്‍ രോഗികളുടെ ശരാശരി പ്രായം 47 ആണെ ന്നാണ്. കേരളത്തിലും, വെല്ലൂര്‍, കല്‍ക്കട്ട, റായ്പൂര്‍, ഗുവഹട്ടി മുതലായ സ്ഥല ങ്ങളിലെ വലിയ ആശുപത്രി കളിലും ഈ പ്രവണത (TREND) കണ്ടുവരുന്നു. കേരളത്തിലെ പ്രധാന ആശുപത്രികളില്‍ ഈ വര്‍ഷം ഈ ലേഖകന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, വന്‍കുടല്‍ കാന്‍സര്‍ പിടിപെടുന്നവരില്‍ ചെറുപ്പക്കാരുടെ സംഖ്യ വളരെ കൂടുതല്‍ ആണെന്നാണ് 15-25% രോ ഗികളും 50-ല്‍ താഴെ വയ സ്സുള്ളവരാണ് എന്ന കണ്ടെ ത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതു തന്നെ.

2. പൊതുവെ ഒരു ധാര ണയുള്ളത്, റെഡ് മീറ്റ് കഴിക്കുന്നവരിലാണ് കുടല്‍ കാന്‍സര്‍ കൂടുതല്‍ കാണപ്പെടുന്നത് എന്നാണ്, ഈ വര്‍ഷം ഇന്‍റര്‍നാഷണല്‍ ജേര്‍ണല്‍ ഒഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം ഇതു തെറ്റെന്നു സംശയാതീ തമായി തെളിയിച്ചു. 32,147 വ്യക്തികളെ 17 വര്‍ഷം തുടര്‍ച്ചയായി നിരീക്ഷിച്ച ഗവേഷകര്‍ കണ്ടെത്തിയത്, മാംസം കഴിക്കുന്നവരിലും അല്ലാത്തവരിലും കുടല്‍ കാന്‍സറിന്‍റെ നിരക്ക് തുല്യ മായിരുന്നു എന്നാണ്. ഈ ജേര്‍ണല്‍ ഒഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം ഇതു തെറ്റെന്നു സംശയാതീ തമായി തെളിയിച്ചു. 32,147 വ്യക്തികളെ 17 വര്‍ഷം തുടര്‍ച്ചയായി നിരീക്ഷിച്ച ഗവേഷവിഷയത്തില്‍ നടത്തിയ ഏറ്റവും ഉല്‍കൃഷ്ടമായ പഠനമാണ് ഇംഗ്ലണ്ടില്‍ (യു.കെ) നടത്തിയ ഈ ഗവേഷണം. മറ്റൊരു വിധ ത്തില്‍ പറഞ്ഞാല്‍ കുടല്‍ കാന്‍സര്‍ തടുക്കാന്‍ ആഹാ രത്തില്‍ മാറ്റം വരുത്തിയതു കൊണ്ടു കാര്യമില്ല എന്നു വേണം കരുതാന്‍.

3. കുടല്‍ കാന്‍സര്‍ പിടിപെടുന്ന 85-95% പേര്‍ക്കും Family Histroy of Cancer ഉണ്ടാവുകയില്ല. ഭൂരിപക്ഷം കാന്‍സറും Sporadic ആണ്.

4. കുടലില്‍ പ്രത്യക്ഷപ്പെ ടുന്ന ചെറിയ മുഴകള്‍ (Polyps) 5-15 വര്‍ഷം കൊണ്ടു വളര്‍ന്നാണ് കാന്‍സര്‍ ആവുന്നത്. ആദ്യത്തെ ഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ ഉണ്ടാവുകയില്ല. ഈ ഘട്ടകര്‍ കണ്ടെത്തിയത്, മാംസം കഴിക്കുന്നവരിലും അല്ലാത്തവരിലും കുടല്‍ കാന്‍സറിന്‍റെ നിരക്ക് തുല്യ മായിരുന്നു എന്നാണ്. ഈ ഘട്ട ത്തിലാണ് സ്ക്രീനിംഗ് കൊളോണോസ്കോപ്പി നടത്തേണ്ടതും Polyp കണ്ടെത്തിയാല്‍ നീക്കം ചെയ്യേണ്ടതും.

വികസിത രാജ്യങ്ങളില്‍ 50 വയസ്സ് തികഞ്ഞാല്‍ നിര്‍ബന്ധമായും അവി ടുത്തെ പൗരന്മാര്‍ കൊളോണോസ്കോപ്പി ചെയ്തിരിക്കും. ഭാരതത്തില്‍ ഇന്നുവരെ ഇപ്രകാരമുള്ള ഒരു സ്ക്രീ നിംഗ് / Early Detection Programme നടപ്പാക്കിയിട്ടില്ല. സര്‍ക്കാര്‍ നിയന്ത്രണത്തി ലുള്ള ആരോഗ്യവകുപ്പില്‍ നിന്നും ഇങ്ങനെയുള്ള ഒരു വിജ്ഞാപനം പുറപ്പെടുവി ക്കാന്‍ പ്രാവര്‍ത്തികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജന പ്പെരുപ്പം, സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, ചിലവുകള്‍, ഗുണനിലവാരം നിലനിര്‍ ത്തല്‍, ദേശീയ തലത്തിലു ള്ള ഗവേഷണത്തിലുള്ള അലംഭാവം എന്നിങ്ങനെ പല കാരണങ്ങള്‍. എന്നാല്‍ നമ്മുടെ നാട്ടില്‍ ആരോഗ്യ പരിപാലനത്തിന്‍റെ 70 ശതമാനത്തിലധികം ചിലവ് വഹിക്കുന്നത് വ്യക്തികള്‍ തന്നെയാണ് – സര്‍ക്കാരല്ല. സ്വന്തം ആരോഗ്യം നില നിര്‍ത്തേണ്ടതില്‍ സര്‍ക്കാ രിന്‍റെ ഉത്തരവാദിത്വങ്ങളും വലുത് വ്യക്തിയുടേതാണ്. അതിനാല്‍, ഇപ്രകാരമുള്ള പ്രതിരോധ നടപടികള്‍ ലഭ്യമാണെന്നും നമുക്കത് എളുപ്പം നടത്തിയെടുക്കാമെ ന്നും, പ്രതിരോധത്തിനു ചികിത്സയെക്കാള്‍ ചിലവ് വളരെ കുറവാണെന്നുമുള്ള അവബോധം സമൂഹത്തില്‍ ഉണ്ടായി വരേണ്ടിയിരി ക്കുന്നു.

നമ്മുടെ ആരോഗ്യം  ജൂണ്‍ 2018 ല്‍ പ്രസിദ്ധികരിച്ചത്

ഡോ. രാജീവ് ജയദേവന്‍

സീനിയര്‍കണ്‍സള്‍ട്ടന്‍റ് ഗ്യാസ്ട്രോഎന്‍ററോളജിസ്റ്റ്,

ഡപ്യൂട്ടി മെഡിക്കല്‍ഡയറക്ടര്‍,

സണ്‍റൈസ് ഗ്രൂപ്പ്ഓഫ് ഹോസ്പിറ്റല്‍,

കൊച്ചി

Latest Publications
Profile
dr rajeev jayadevan

Dr Rajeev Jayadevan completed his MBBS and MD General Medicine with top honors from Christian Medical College (CMC) Vellore in 1995. He received training in Clinical Epidemiology and Public Health from Erasmus University, Rotterdam, Netherlands.
He has extensive international experience of performing over 19,000 endoscopies. He was awarded MRCP (UK) from England in 1996. He obtained Board Certification in Medicine and Gastroenterology (Fellowship) from New York Medical College, and spent 3 years in the UK and 10 years in the US before returning to his hometown of Kochi. He established the department of Gastroenterology at Sunrise Hospital Cochin.

read more